Mar 13, 2025
10:00 AM(Asia/Kolkata)
Sep 20, 2025
11:30 PM (Asia/Kolkata)
നിബന്ധനകൾ:
1. മസ്ജിദ് കൗൺസിൽ കേരളയിൽ രജിസ്റ്റർ ചെയ്ത മസ്ജിദുകളെയാണ് അവാർഡിന് പരിഗണിക്കുക.
2. മഹല്ലുകൾക്കും ജുമുഅഃ മസ്ജിദുകൾക്കും അവാർഡിന് അപേക്ഷിക്കാവുന്നതാണ്.
3. മൂല്യനിർണ്ണയത്തിൽ താഴെ പറയുന്ന മാനദണ്ഡങ്ങളാണ് പരിഗണിക്കുക.
a. മഹല്ല് / മസ്ജിദ് നേതൃത്വവും മാനേജ്മെന്റും: മഹല്ലുകളുടെ / മസ്ജിദുകളുടെ ദൗത്യ നിർവ്വഹണത്തിൽ നേതൃത്വങ്ങളുടെ എഫിഷ്യൻസി, മഹല്ലുകളുടെ / മസ്ജിദുകളുടെ മാനേജ്മെന്റ് ഫലപ്രാപ്തി.
b. കമ്മ്യൂണിറ്റി എൻഗേജ്മെന്റ് & എംപവർമെന്റ്: മഹല്ല് / മസ്ജിദ് കേന്ദ്രീകരിച്ച് നടക്കുന്ന കമ്മ്യൂണിറ്റി സേവന പരിപാടികളുടെ ഗുണനിലവാരവും സ്വാധീനവും.
c. മുസ്ലിം സമുദായത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്കും സുരക്ഷക്കും ആവശ്യമായ പദ്ധതികൾ
d. ഇസ്ലാമിക വിദ്യാഭ്യാസം: മഹല്ല്/മസ്ജിദ് കേന്ദ്രീകരിച്ച് നടക്കുന്ന ഇസ്ലാമിക വിദ്യാഭ്യാസ പരിപാടികളുടെ ഫലപ്രാപ്തി.
e. സൗകര്യങ്ങളും പരിപാലനവും: മസ്ജിദിൽ നമസ്കാരമുൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് വേണ്ടി വരുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ, സംവിധാനങ്ങൾ, ശുചിത്വം, പരിപാലനം.
Join us at this venue for an inspiring experience